< Back
India
എൻ.ഡി.എയിൽ ചേർന്നതിന് പിന്നാലെ ജെ.ഡി.എസിൽ പൊട്ടിത്തെറി; സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു
India

എൻ.ഡി.എയിൽ ചേർന്നതിന് പിന്നാലെ ജെ.ഡി.എസിൽ പൊട്ടിത്തെറി; സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു

Web Desk
|
23 Sept 2023 9:24 AM IST

12 ജെ.ഡി.എസ് എം.എൽ.എമാർ കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായാണ് വിവരം.

ബംഗളൂരു: എൻ.ഡി.എ സഖ്യത്തിൽ ചേർന്നതിന് പിന്നാലെ ജെ.ഡി.എസിൽ പൊട്ടിത്തെറി. മുതിർന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷഫീഉല്ലാ ഖാൻ രാജിവെച്ചു. സംസ്ഥാന പ്രസിഡന്റ് സി.എം ഇബ്രാഹീമും രാജിവെക്കുമെന്നാണ് സൂചന. പാർട്ടി വിടുന്ന ജെ.ഡി.എസ് നേതാക്കൾ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ബംഗളൂരുവിൽ യോഗം ചേർന്നു.

12 ജെ.ഡി.എസ് എം.എൽ.എമാർ കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായാണ് വിവരം. പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജെ.ഡി.എസ് എം.എൽ.എമാരുമായി ചർച്ച നടത്തുന്നുണ്ട്.

വെള്ളിയാഴ്ച വൈകീട്ടാണ് ജെ.ഡി.എസ് എൻ.ഡി.എ സഖ്യത്തിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജെ.ഡി.എസിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ജെ.ഡി.എസ് ബി.ജെ.പിയുമായി കൈകോർക്കുന്നത്.

Related Tags :
Similar Posts