< Back
India
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി
India

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി

ijas
|
26 Aug 2022 4:31 PM IST

അനധികൃത ഖനന കേസിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹേമന്ത് സോറന് അയോഗ്യത കല്‍പ്പിച്ചത്

ന്യൂഡല്‍ഹി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി. ഇതോടെ ഹേമന്ത് സോറന് എം.എൽ.എ ആയി തുടരാനാകില്ല. രാജ്ഭവനില്‍ നിന്നുള്ള ഗവര്‍ണറുടെ ഔദ്യോഗിക അറിയിപ്പിന് ശേഷം ഹേമന്ത് സോറന്‍ രാജി വെക്കേണ്ടി വരും. ഇതിനു ശേഷം ആറ് മാസത്തിനുള്ളില്‍ സോറന് തെരഞ്ഞെടുപ്പ് നേരിട്ട് വീണ്ടും എം.എല്‍.എയാകാം. പിന്നീട് യു.പി.എ എം.എല്‍.എമാരുടെ പിന്തുണയില്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്താം.

അനധികൃത ഖനന കേസിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹേമന്ത് സോറന് അയോഗ്യത കല്‍പ്പിച്ചത്. അതെ സമയം സോറന്‍റെ അയോഗ്യത സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഗവർണർ പരിശോധിച്ചു വരികയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സോറന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കില്ലെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. തുടര്‍ നടപടികളെക്കുറിച്ച് സോറൻ ഭരണഘടനാ വിദഗ്ധരുമായി കൂടിയാലോചന നടത്തുന്നതായും റിപ്പോർട്ടുണ്ട്.

Similar Posts