< Back
India
തുടർച്ചയായി പ്രണയാഭ്യർഥന നിരസിച്ചു; 15 കാരിയായ വിദ്യാർഥിനിയെ യുവാവ് വെടിവെച്ചു കൊന്നു
India

തുടർച്ചയായി പ്രണയാഭ്യർഥന നിരസിച്ചു; 15 കാരിയായ വിദ്യാർഥിനിയെ യുവാവ് വെടിവെച്ചു കൊന്നു

Web Desk
|
2 Dec 2021 7:03 PM IST

സ്‌കൂളിൽ നിന്ന് സഹപാഠികൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ 15കാരിയെ ഇംതിയാസ് കുത്തി വീഴ്ത്തുകയായിരുന്നു.

ഝാർഖണ്ഡിൽ 15കാരിയായ വിദ്യാർഥിനിയെ 19കാരൻ കുത്തി പരിക്കേൽപ്പിച്ച ശേഷം വെടിവെച്ചുകൊന്നു. പ്രണയാഭ്യർഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഗാർവാ ജില്ലയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്‌കൂളിൽ നിന്ന് സഹപാഠികൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ 15കാരിയെ ഇംതിയാസ് കുത്തി വീഴ്ത്തുകയായിരുന്നു. തുടർന്ന് തോക്കെടുത്ത് വിദ്യാർഥിനിക്ക് നേരെ 19കാരൻ നിറയൊഴിച്ചതായി പൊലീസ് പറയുന്നു.

15കാരിയെ കഴിഞ്ഞ രണ്ടുവർഷമായി ഇംതിയാസ് നിരന്തരം ഉപദ്രവിച്ചു വരുന്നതായി പൊലീസ് പറയുന്നു. അതിനിടെ മകളെ തുടർച്ചയായി ശല്യം ചെയ്യുന്നതായി അറിഞ്ഞ വീട്ടുകാർ 19കാരനെ മർദിച്ചിരുന്നു. എന്നിട്ടും പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് ഇംതിയാസ് തുടർന്നു. പ്രണയാഭ്യാർഥന നിരസിച്ചാൽ കൊല്ലുമെന്ന് ഇംതിയാസ് ഭീഷണി മുഴക്കിയിരുന്നതായി പെൺകുട്ടിയുടെ അമ്മ പറയുന്നു.

Related Tags :
Similar Posts