< Back
India
Ajesh, a native of Kottayam Manarkad Malam
India

പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയ 22കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്തു; അഞ്ച് പേർ അറസ്റ്റിൽ

Web Desk
|
23 Sept 2023 7:10 PM IST

ബലാത്സംഗത്തിനു ശേഷം പ്രതികൾ ബാഗും മൊബൈൽ ഫോണും തട്ടിയെടുക്കുകയും യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

റാഞ്ചി: പ്രതിശ്രുതവരനൊപ്പം പുറത്തുപോയ 22കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്തു. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭൂമിൽ മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാരിജൽ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് അതിക്രം. സംഭവത്തിൽ പ്രതികളായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബലാത്സംഗത്തിനു പിന്നാലെ പ്രതികൾ ബാഗും മൊബൈൽ ഫോണും തട്ടിയെടുക്കുകയും യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയുമായിരുന്നു. ഇരുവരെയും ആക്രമിച്ച സംഘം യുവതിയെ തട്ടിക്കൊണ്ടുപോവുന്നതിനിടെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ട പ്രതിശ്രുതവരൻ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇതുപ്രകാരം സ്ഥലത്തെത്തിയ പൊലീസ് സംഘം, യുവതിയെ കണ്ടെത്തി പ്രഥമ ശുശ്രൂഷ നൽകിയ ശേഷം സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എസ്പി അശുതോഷ് ശേഖർ അറിയിച്ചു.

യുവതി നൽകിയ വിവരങ്ങളനുസരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് അഞ്ച് പേരെ കിതാ​ഗുട്ടു ​ഗ്രാമത്തിൽ നിന്ന് വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുടെ ബാ​ഗും മൊബൈലും പൊലീസ് പ്രതികളിൽ നിന്ന് കണ്ടെടുത്തു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും എസ്പി കൂട്ടിച്ചേർത്തു.

Similar Posts