< Back
India

India
ജിതൻ സഹാനി കൊലപാതകം: കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് രാഹുൽ ഗാന്ധി
|16 July 2024 5:19 PM IST
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഖാർഗെയും ആവശ്യപ്പെട്ടു
ഡൽഹി: വികാസ്ഷീൽ ഇൻസാൻ പാർട്ടി (VIP) അധ്യക്ഷനും ബീഹാർ മുൻ മന്ത്രിയുമായ മുകേഷ് സഹാനിയുടെ പിതാവ് ജിതൻ സഹാനിയുടെ കൊലപാതകത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജിതിൻ സാഹനിയുടെ കൊലപാതകം വേദനാജനകമാണെന്നും ബീഹാർ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് ദർഭംഗയിലെ വീട്ടിൽ ജിതൻ സഹാനിയെ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദർഭംഗ എസ്എസ്പി ജഗന്നാഥ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.