< Back
India

India
ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പ്; മുഴുവൻ സീറ്റിലും വിജയിച്ച് ഇടത് സഖ്യം
|6 Nov 2025 5:24 PM IST
കഴിഞ്ഞ തവണ ABVP നേടിയ ജോയിൻ സെക്രട്ടറി സ്ഥാനം തിരിച്ചുപിടിച്ചു. വൈസ് പ്രസിഡൻ്റായി മലയാളിയായ കെ.ഗോപികയെ തെരഞ്ഞെടുത്തു
ന്യൂഡൽഹി: ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് വിജയം. മുഴുവൻ സീറ്റിലും ഇടതു സഖ്യം വിജയിച്ചു. കഴിഞ്ഞ തവണ ABVP നേടിയ ജോയിൻ സെക്രട്ടറി സ്ഥാനം തിരിച്ചുപിടിച്ചു. മലയാളിയായ കെ.ഗോപിക വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. AISA-SFI-DSF എന്നിവരാണ് സഖ്യം.
പ്രസിഡന്റായി അതിഥി മിശ്ര (AISA), വൈസ് പ്രസിഡന്റ് മലയാളിയായ കെ ഗോപിക ബാബു (SFI), ജനറൽ സെക്രട്ടറി സുനിൽ യാദവ് (DSA), ജോയിന്റ് സെക്രട്ടറിയായി ഡാനിഷ് അലി (AISA) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.