
തൊഴിൽ യാചന, ആസ്തി ഏഴര കോടി; മുംബൈ സ്വദേശിയായ ഭരത് ജെയ്‌നിനെ കുറിച്ചറിയാം
|മുംബൈയിലെ തിരക്കേറിയ പ്രദേശങ്ങളായ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്എംടി), ആസാദ് മൈതാൻ എന്നിവിടങ്ങളിലാണ് ഭരത് ജെയിൻ യാചിക്കുന്നത്
മുംബൈ: യാചകരെന്ന് കേൾക്കുമ്പോൾ വളരെ പരിമിതമായ ജീവിത സൗകര്യങ്ങളുള്ള, ഭവനരഹിതരായ, വിശന്നൊട്ടിയ വയറുള്ളവരെയാണ് നമ്മൾ സങ്കൽപ്പിക്കുക. എന്നാൽ ഇത്തരം സങ്കല്പങ്ങളെയെല്ലാം അസ്ഥാനത്താക്കുന്നതാണ് മുംബൈയിലെ ഭരത് ജെയിൻ എന്ന മധ്യവയസ്‌ക്കന്റെ ജീവിതം. മുംബൈയിലെ തിരക്കേറിയ പ്രദേശങ്ങളായ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്എംടി), ആസാദ് മൈതാൻ എന്നിവിടങ്ങളിലാണ് ഭരത് ജെയിൻ യാചിക്കുന്നത്.
യാചനയാണ് തൊഴിൽ എന്നതുകൊണ്ട് ആളുടെ ജീവിത നിലവാരത്തെ വിലയിരുത്താൻ വരട്ടെ! ഏഴരക്കോടിയാണ് ഭരതിന്റെ ആസ്‌തി. താമസമോ മുംബൈയിലെ പരേലിലെ 1.2 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റിലും. ഭാര്യയും രണ്ടു മക്കളും സഹോദരനും അച്ഛനുമാണ് ഭാരതിനൊപ്പം ഈ രണ്ടുമുറി ഫ്ലാറ്റിൽ കഴിയുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ് ഭരത് ജെയിൻ ജനിച്ചു വളർന്നത്. ഔദ്യോഗിക വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്ന ഭാരത് എന്നാൽ തളരാൻ തയ്യാറല്ലായിരുന്നു. ദൃഢനിശ്ചയത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും തന്റെ കുടുംബത്തിന് മികച്ച ഭാവി കെട്ടിപ്പടുത്തു. താൻ അനുഭവിച്ചതിനേക്കാൾ മികച്ച ഒരു ജീവിതം തന്റെ കുടുംബത്തിന് നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ന് ഭാരതിന് ഏകദേശം ഏഴര കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്. പ്രതിമാസം 60,000 മുതൽ 75,000 രൂപ വരെ വരുമാനം ലഭിക്കുന്നു. ഇത് പലപ്പോഴും ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും മറ്റ് പ്രൊഫഷണലുകൾ നേടുന്നതിനേക്കാൾ കൂടുതലാണ്.