< Back
India

India
'മതപരിവർത്തന നിരോധന നിയമം ഇന്ത്യൻ ഭരണഘടനക്ക് ആപത്ത്, കൊലപാതക കുറ്റത്തേക്കാള്‍ വലിയ ശിക്ഷയായ 20 വർഷം തടവാണ് നല്‍കുന്നത്'; ജോൺ ദയാൽ
|21 Dec 2025 10:23 AM IST
നിയമം ഭരണഘടനാ തത്വങ്ങളെ അവഹേളിക്കുകയാണെന്നും ഓൾ ഇന്ത്യ കാത്തലിക് ഫോറം വക്താവായ ജോൺ ദയാൽ മീഡിയവണിനോട് പറഞ്ഞു
ന്യൂഡല്‍ഹി: മതപരിവർത്തന നിരോധന നിയമം ഇന്ത്യൻ ഭരണഘടനക്ക് ആപത്തെന്ന് ഓൾ ഇന്ത്യ കാത്തലിക് ഫോറം വക്താവ് ജോൺ ദയാൽ. നിയമം ഭരണഘടനാ തത്വങ്ങളെ അവഹേളിക്കുകയാണ്. കൊലപാതക കുറ്റത്തിനേക്കാള്‍ വലിയ ശിക്ഷയായ 20 വർഷം തടവാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളിൽ നിർബന്ധിത മതപരിവർത്തനം എവിടെയും തെളിഞ്ഞിട്ടില്ല. ജന്മദിനം മരണം അടക്കമുള്ള പ്രാർത്ഥനകൾക്ക് പോലും വിശ്വാസികളെ അറസ്റ്റ് ചെയ്യുകയാണെന്നും ജോൺ ദയാൽ മീഡിയവണിനോട് പറഞ്ഞു. ചില മതങ്ങൾക്കും ചില വ്യക്തികൾക്കും എന്ത് ചെയ്യുന്നതിനും അവകാശമുണ്ട്. എന്നാൽ ഒരു കന്യാസ്ത്രീ ട്രെയിനിൽ യാത്ര ചെയ്താൽ അവർ മതപരിവർത്തനം ചെയ്തു എന്നു പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.