< Back
India
ഷോപിയാനില്‍ ഏറ്റുമുട്ടല്‍; സൈന്യം ഒരു ഭീകരനെ വധിച്ചു
India

ഷോപിയാനില്‍ ഏറ്റുമുട്ടല്‍; സൈന്യം ഒരു ഭീകരനെ വധിച്ചു

Web Desk
|
11 Nov 2022 9:41 AM IST

കപ്രെൻ മേഖലയിൽ സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ കൊല്ലപ്പെട്ടത്

ഷോപിയാന: കശ്മീര്‍ ഷോപ്പിയാനില്‍ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഭീകരര്‍ക്കായി തെരച്ചിൽ തുടരുകയാണ്.

വെള്ളിയാഴ്ച പുലർച്ചെ ഷോപ്പിയാനിലെ കപ്രെൻ മേഖലയിൽ സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ കൊല്ലപ്പെട്ടത്. "ഷോപിയാനിലെ കപ്രെൻ പ്രദേശത്ത് ഏറ്റുമുട്ടൽ തുടങ്ങി. പൊലീസും സൈന്യവും ചേര്‍ന്നാണ് ഓപ്പറേഷന്‍ നടത്തുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടും'' കശ്മീര്‍ പൊലീസ് അറിയിച്ചു. കുൽഗാം-ഷോപിയാൻ മേഖലയിൽ സജീവമായിരുന്ന കമ്രാൻ ഭായ് എന്ന ഹനീസാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് തിരച്ചിൽ ഇപ്പോഴും തുടരുകയാണ്'' കശ്മീർ എ.ഡി.ജി.പി പറഞ്ഞു.

Similar Posts