< Back
India
JPC Meeting
India

വഖഫ് ഭേദഗതി ബില്ലിൽ ജെപിസി യോഗം ഇന്ന്

Web Desk
|
29 Jan 2025 7:23 AM IST

കഴിഞ്ഞ ദിവസം ബില്ലിന് അംഗീകാരം നൽകിയ നടപടിയെ പ്രതിപക്ഷ എംപിമാർ ഇന്നും ചോദ്യം ചെയ്തേക്കും

ഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിൽ ഇന്ന് ജെപിസി യോഗം. ബജറ്റ് സമ്മേളനത്തിൽ സമർപ്പിക്കേണ്ട റിപ്പോർട്ടിന് അന്തിമരൂപം നൽകാനാണ് ഇന്ന് യോഗം ചേരുന്നത്. യോഗത്തിൽ വോട്ടെടുപ്പ് ഉൾപ്പെടെ നടന്നേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ബില്ലിന് അംഗീകാരം നൽകിയ നടപടിയെ പ്രതിപക്ഷ എംപിമാർ ഇന്നും ചോദ്യം ചെയ്തേക്കും.

ഭരണപക്ഷ എംപിമാർ മുന്നോട്ടുവച്ച 14 ഭേദഗതികൾ ജെപിസി വോട്ടിനിട്ട് സ്വീകരിക്കുകയിരുന്നു. ഭേദഗതികൾ പാർലമെന്‍റിന്‍റെ വരുന്ന ബജറ്റ് സമ്മേളനം പരിഗണിച്ചേക്കും.

അതേസമയം വഖഫ് ഭേദഗതി ബില്ലിൽ ജെപിസി ജനാധിപത്യ മൂല്യങ്ങൾ ലംഘിച്ചുവെന്ന് മുസ്‌ലിം സംഘടനകൾ ആരോപിച്ചു. മുസ്‌ലിം വ്യക്തിനിയമ ബോർഡും മറ്റ് മുസ്‌ലിം സംഘടനകളും ചേർന്ന് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തും . ഉത്തരാഖണ്ഡിലെ ഏകീകൃത സിവിൽ കോഡ് നിയമം പൗരന്മാരുടെ മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നാക്രമണവുമെന്നും നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മുസ്‌ലിം വ്യക്തിനിയമ ബോർഡ്‌, അഹ്‌ലെ ഹദീസ്,ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് എന്നീ സംഘടനകളാണ് പ്രസ്താവനയിറക്കിയത്.

Similar Posts