< Back
India
ഹിജാബ് വിലക്കിൽ വിധി നാളെ; ബംഗളൂരുവിൽ ഒരാഴ്ച നിരോധനാജ്ഞ
India

ഹിജാബ് വിലക്കിൽ വിധി നാളെ; ബംഗളൂരുവിൽ ഒരാഴ്ച നിരോധനാജ്ഞ

Web Desk
|
14 March 2022 8:58 PM IST

ആഹ്ലാദപ്രകടനങ്ങൾ, പ്രതിഷേധങ്ങൾ, ഒത്തുചേരലുകൾ എന്നിവയക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി

കർണാടകയിലെ സർക്കാർ കോളജുകളിലുള്ള ഹിജാബ് വിലക്കിൽ വിധി നാളെ. ഹിജാബ് നിരോധനത്തിനെതിരായ വിവിധ ഹരജികളിലാണ് നാളെ രാവിലെ 10.30ന് കർണാടക ഹൈക്കോടതിയുടെ വിശാലബെഞ്ച് വിധി പറയുക. വിധി വരുന്ന പശ്ചാത്തലത്തിൽ ബംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചു. നാളെ മുതൽ 21 വരെയാണ് നിരോധനാജ്ഞ.

ആഹ്ലാാദപ്രകടനങ്ങൾ, പ്രതിഷേധങ്ങൾ, ഒത്തുചേരലുകൾ എന്നിവയ്‌ക്കെല്ലാം സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഹിജാബ് നിരോധനത്തിനെതിരായ ഹർജികളിൽ നാളെ കർണാടക ഹൈക്കോടതിയുടെ വിശാലബെഞ്ച് വിധി പറയും. രാവിലെ 10:30നാണ് വിധി പറയുക.

ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ച് 11ദിവസമാണ് വാദം കേട്ടത്. വിധി വരുംവരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് കോടതി വിലക്കുകയും ചെയ്തിരുന്നു.

Related Tags :
Similar Posts