< Back
India

India
സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ സത്യപ്രതിജ്ഞ നാളെ
|10 Nov 2024 5:00 PM IST
രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകൾ
ന്യൂഡൽഹി: ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ സുപ്രിംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകൾ നടക്കുക. രാഷ്ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും.
ഇന്ത്യയുടെ 51ാമത് ചീഫ് ജസ്റ്റിസായാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേൽക്കുക. ആറു മാസമായിരിക്കും കാലാവധി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പടിയിറങ്ങിയ സാഹചര്യത്തിലാണ് പുതിയ ചീഫ് ജസ്റ്റിസിൻ്റെ സത്യപ്രതിജ്ഞ. 2022 നവംബറിലാണ് ഡി.വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.