< Back
India
ജസ്റ്റിസ് സൂര്യകാന്തിനെ പുതിയ ചീഫ് ജസ്റ്റിസായി നാമനിർദേശം ചെയ്തു
India

ജസ്റ്റിസ് സൂര്യകാന്തിനെ പുതിയ ചീഫ് ജസ്റ്റിസായി നാമനിർദേശം ചെയ്തു

Web Desk
|
27 Oct 2025 12:22 PM IST

2027 ഫെബ്രുവരി 27 വരെയാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ കാലാവധി

ന്യുഡൽഹി: സുപ്രീം കോടതിയിവെ മുതിർന്ന ജഡ്ജി ജസ്റ്റിസ് സൂര്യകാന്തിനെ തന്റെ പിൻഗാമിയായി ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് നാമനിർദേശം ചെയ്തു. അടുത്ത മാസം 23 ന് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായി വിരമിക്കുന്ന സാഹചര്യത്തിലാണ് സൂര്യകാന്തിനെ നാമനിർദേശം ചെയ്തത്. ജസ്റ്റിസ് സൂര്യകാന്തിനെ അടുത്ത ചീഫ് ജസ്റ്റിസ് ആക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിർദേശം കേന്ദ്ര നിയമ മന്ത്രാലയത്തിനാണ് അയച്ചിട്ടുള്ളത്.

സുപ്രീം കോടതിയിലേക്കും ഹൈക്കോടതികളിലേക്കും ജഡ്ജിമാരെ നിയമിക്കുന്നതിനും സ്ഥലം മാറ്റുന്നതിനും സ്ഥാനക്കയറ്റം നൽകുന്നതിനുമുള്ള പ്രക്രിയയെക്കുറിച്ചുള്ള മെമ്മോറാണ്ടം ഓഫ് പ്രൊസീജിയർ (എംഒപി) പ്രകാരമാണ് ചീഫ് ജസ്റ്റിസിന്റെ നിയമനം നടക്കുന്നത്. ഇന്ത്യയുടെ 53-ാമത്തെ ചീഫ് ജസ്റ്റിസായിരിക്കും സൂര്യകാന്ത്. 2027 ഫെബ്രുവരി 27 വരെയാണ് സൂര്യകാന്തിന്റെ കാലാവധിയുള്ളത്.

ആരാണ് ജസ്റ്റിസ് സൂര്യകാന്ത് ?

  • ഹരിയാനയിലെ ഹിസാറിലെ മധ്യവർഗ കുടുംബത്തിൽ ജനനം
  • റോത്തക്കിലെ മഹർഷി ദയാനന്ദ് യുനിവേഴ്‌സിറ്റിയിൽ നിന്ന് 1984 ൽ നിയമബിരുദം നേടി.
  • അതേവർഷം ഹിസാർ ജില്ല കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു
  • 1985 മുതൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു
  • 2019 മെയ് മാസത്തിൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി.
  • 27 ഫെബ്രുവരി 2027 ന് വിരമിക്കും
  • ഭരണഘടന-സർവീസ്-സിവിൽ നിയമങ്ങളിലാണ് സ്‌പെഷലൈസ് ചെയ്തിട്ടുള്ളത്.
Similar Posts