< Back
India

India
കോടതിയിൽ നിന്നും നീതി ലഭിക്കും, രാഹുൽ ഗാന്ധി തിരികെ സഭയിൽ വരും: എം.കെ.രാഘവൻ എം.പി
|25 March 2023 7:14 PM IST
ഉപതെരഞ്ഞെടുപ്പിൽ സി.പി.എം അനുകൂലിക്കും എന്ന ചർച്ചകൾ ഇപ്പോൾ ആവശ്യമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു
ഡൽഹി: കോടതിയിൽ നിന്നും രാഹുൽ ഗാന്ധിക്ക് നീതി ലഭിക്കുമെന്നും തിരികെ സഭയിൽ വരും എന്ന് തന്നെയാണ് വിശ്വാസമെന്നും എം.കെ.രാഘവൻ എം. പി. ഉപതെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണക്കും എന്ന പരാമർശത്തിന് മറുപടി പറയേണ്ടത് മാർക്സിസ്റ്റ് പാർട്ടിയാണെന്നും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്നും എം.കെ.രാഘവൻ പറഞ്ഞു.
ഇന്ത്യയിൽ ആർ.എസ്.എസിനെതിരെ ശക്തമായി പോരാടുന്നത് കോൺഗ്രസും രാഹുൽ ഗാന്ധിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപതെരഞ്ഞെടുപ്പിൽ സി.പി.എം അനുകൂലിക്കും എന്ന ചർച്ചകൾ ഇപ്പോൾ ആവശ്യമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.