< Back
India

India
കെ റെയില്‍; പിണറായിയോട് കൈകൂപ്പി മേധാ പട്കർ
|9 Jan 2022 10:58 AM IST
പ്രകൃതി വിഭങ്ങളുടെ മൂല്യം ഭരണാധികാരികൾ മനസിലാക്കുന്നില്ല. ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന പഠനം പോലും ഉണ്ടായിട്ടില്ല
കെ റെയില്‍ വിഷയത്തിൽ പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധാ പട്കർ. പദ്ധതി പിൻവലിക്കാൻ പിണറായി വിജയനോട് കൈകൂപ്പി പറയുന്നുവെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ പറഞ്ഞു.
പ്രകൃതി വിഭങ്ങളുടെ മൂല്യം ഭരണാധികാരികൾ മനസിലാക്കുന്നില്ല. ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന പഠനം പോലും ഉണ്ടായിട്ടില്ല. റെയിൽവേയുടെ സ്വകാര്യവത്കരണത്തെ എതിർക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടത്. നാളെ കോഴിക്കോട് കെ റയിൽ സമരക്കാരുമായി കൂടിക്കാഴ്ച നടത്തുമെന്നും മേധാ പട്കർ പറഞ്ഞു.
കെ റെയിലിനെതിരായി സംസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികളും ജനങ്ങളും നടത്തുന്നത്.