< Back
India
2026 ൽ തമിഴ്നാട് നിയമസഭയിലേക്ക് എംഎൽഎമാരെ അയക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്; കമൽ ഹാസൻ
India

2026 ൽ തമിഴ്നാട് നിയമസഭയിലേക്ക് എംഎൽഎമാരെ അയക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്; കമൽ ഹാസൻ

Web Desk
|
20 Sept 2025 2:21 PM IST

ഭരണകക്ഷിയായ ഡിഎംകെയുടെ സഖ്യകക്ഷിയായ ശേഷം എംഎൻഎം നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്

ചെന്നൈ: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട് നിയമസഭയിലേക്ക് മക്കൾ നീതിമയത്തിന്റെ(എംഎൻഎം) എംഎൽഎമാരെ അയക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്ന് എംഎൻഎമ്മിൻറെ പ്രസിഡന്റും രാജ്യസഭ എംപിയുമായ കമൽഹാസൻ. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും പാർട്ടി ഭാരവാഹികളുമായി ചർച്ചകൾ നടന്നുവരുന്നതിനിടയിലാണ് നേതൃത്വം നൽകി വരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നിലവിൽ പാർട്ടിക്ക് ശക്തിയുള്ള മണ്ഡലങ്ങൾ കണ്ടെത്തി അവയെ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ഇപ്പോൾ നടക്കുന്ന ചർച്ചകളുടെ ലക്ഷ്യമെന്നും ഞങ്ങൾ അതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും കമൽഹാസൻ പറഞ്ഞു. ഭരണകക്ഷിയായ ഡിഎംകെയുടെ സഖ്യകക്ഷിയായ ശേഷം എംഎൻഎം നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

തമിഴ്‌നാട് രാഷ്ട്രീയത്തിലെ ദ്രാവിഡ ശക്തികൾക്ക് ബദലായി 2018ലാണ് കമൽഹാസൻ മക്കൾ നീതിമയം പാർട്ടി ആരംഭിച്ചത്.2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ മത്സരിച്ച കമലഹാസൻ ബിജെപിയുടെ വനതി ശ്രീനിവാസനോട് പരാജയപ്പെട്ടിരുന്നു. ശേഷം 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം ഡിഎംകെയുമായി സഖ്യമുണ്ടാക്കുകയായിരുന്നു.

മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒരു സീറ്റും നേടാനായിട്ടില്ലെങ്കിലും പാർട്ടിയുടെ ഏകീകരണത്തിലും ദീർഘകാല വളർച്ചയിലുമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എംഎൻഎം പ്രവർത്തകർ രാഷ്ട്രീയവും ഉപജീവനമാർഗവും ഒരുപോലെ കൊണ്ടുപോകണം. പാർട്ടി പ്രവർത്തനങ്ങൾക്കായി വരുമാനം ത്യജിക്കരുത്. ഞാൻ ചോദിക്കുന്നത് നിശ്ചിത സമയം മാത്രമാണ്. അവർ തങ്ങളുടെ വരുമാനത്തിൽ നിന്ന് ജീവിക്കുകയും പിന്നീട് രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുകയും വേണം, മറിച്ചല്ല വേണ്ടെതെന്നും കമൽഹാസൻ പറഞ്ഞു.

വോട്ടു ചോരിയെക്കുറിച്ചുള്ള ചോദ്യത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച 'വോട്ട് മോഷണം' സംബന്ധിച്ച സമീപകാല ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ നിഷേധിച്ച കമ്മീഷന്റെ നടപടിയെ പരിഹസിക്കുകയും ചെയ്തു.

Similar Posts