< Back
India
‘ആധുനിക ഇന്ത്യക്ക് പിന്നിൽ അംബേദ്കറുടെ ആശയം’; അമിത് ഷായെ ഓർമിപ്പിച്ച് കമൽ ഹാസൻ
India

‘ആധുനിക ഇന്ത്യക്ക് പിന്നിൽ അംബേദ്കറുടെ ആശയം’; അമിത് ഷായെ ഓർമിപ്പിച്ച് കമൽ ഹാസൻ

Web Desk
|
19 Dec 2024 4:44 PM IST

അമിത് ഷായുടെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് കമൽ ഹാസൻ ഇക്കാര്യം വ്യക്തമാക്കിയത്

ചെന്നൈ: ആധുനിക ഇന്ത്യയെ കെട്ടി​പ്പെടുത്തിയത് അംബേദ്കറുടെ ആശയങ്ങളാണെന്ന് കമൽ ഹാസൻ. അമിത് ഷാ അംബേദ്കറിനെതിരെ നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ എക്സിലെഴുതിയ പോസ്റ്റിലാണ് കമൽ ഹാസന്റെ പ്രതികരണം.

മഹാത്മാ ഗാന്ധി ഇന്ത്യയെ വൈദേശിക അടിച്ചമർത്തലുകളിൽ നിന്ന് മോചിപ്പിച്ചപ്പോൾ ഡോ. ബി.ആർ അംബേദ്‌കർ ഇന്ത്യയെ സാമൂഹിക അനീതിയിൽ നിന്ന് മോചിപ്പിച്ചു. എല്ലാവരും തുല്യരായി ജനിച്ച ഈ രാജ്യത്ത്, സ്വതന്ത്ര ഇന്ത്യയെ സ്വപനം കണ്ട് പ്രവർത്തിച്ച അംബേദ്‌കറിന്റെ പാരമ്പര്യത്തെ കളങ്കപ്പെടുത്താൻ ആരെയും ഒരു ഇന്ത്യക്കാരനും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിൻ്റെ ആശയങ്ങൾ ദുരുപയോഗം ചെയ്യുന്നതിനുപകരം പുരോഗതിക്ക് പ്രചോദനമായി കാണണം. അംബേദ്കറുടെ അനുയായി ആയതിൽ താൻ അഭിമാനിക്കുന്നുവെന്നും കമൽ ഹാസൻ കുറിച്ചു. അമിത് ഷായുടെ പേര് പരാമർശിക്കാതെയായിരുന്നു കമൽഹാസന്റെ പോസ്റ്റ് . കഴിഞ്ഞ ദിവസം അമിത് ഷാ നടത്തിയ അംബേദ്കർ പരാമർശത്തിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പാർലമെന്റി​ലേക്ക് മാർച്ച് നടത്തിയിരുന്നു.

Similar Posts