< Back
India
കോൺഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ മധ്യപ്രദേശ് പി.സി.സി വിളിച്ച യോഗത്തിൽ പങ്കെടുത്ത് കമൽനാഥ്
India

കോൺഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ മധ്യപ്രദേശ് പി.സി.സി വിളിച്ച യോഗത്തിൽ പങ്കെടുത്ത് കമൽനാഥ്

Web Desk
|
20 Feb 2024 4:37 PM IST

ഭാരത് ജോഡോ ന്യായ് യാത്രയുടെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ ആണ് യോഗം വിളിച്ചത്

ഭോപാല്‍: കോൺഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ മധ്യപ്രദേശ് പി.സി.സി വിളിച്ച യോഗത്തിൽ പങ്കെടുത്ത് കമൽനാഥ് . ഭാരത് ജോഡോ ന്യായ് യാത്രയുടെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ ആണ് യോഗം വിളിച്ചത്. ഓൺലൈൻ വഴിയാണ് കമൽനാഥ് യോഗത്തിൽ പങ്കെടുത്തത്.

മധ്യപ്രദേശ് പി.സി.സി അധ്യക്ഷൻ ജിത്തു പട്‍വാരി അധ്യക്ഷത വഹിച്ച യോഗത്തിലാണ് കമല്‍നാഥ് പങ്കെടുത്തത്. പാര്‍ട്ടി വിടുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെ രാഹുല്‍ഗാന്ധി കമല്‍നാഥുമായി സംസാരിച്ചതായാണ് പുറത്ത് വരുന്ന വിവരം. അതേസമയം മകനും ചിന്ദ്വാര എംപിയുമായ നകുല്‍നാഥ് കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായി തുടരുകയാണ്.

മധ്യപ്രദേശ് നിയമസഭ തെര‍ഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയോടെ കമല്‍നാഥിനെ മാറ്റി പിസിസി അധ്യക്ഷ സ്ഥാനം ജിത്തു പട്‍വാരിക്ക് നല്‍കാൻ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നു. രാജ്യസഭ സീറ്റും കമല്‍നാഥിന്റെ താല്‍പ്പര്യത്തിന് നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ബിജെപിയിലേക്ക് പോകാൻ കമല്‍നാഥ് താല്‍പ്പര്യപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

Watch Video Report


Similar Posts