< Back
India

India
'വഖഫ് ബിൽ പാസാക്കിയത് അര്‍ധരാത്രിയിൽ, മണിപ്പൂർ ചർച്ച നടത്താൻ കേന്ദ്രത്തിന് സമയമില്ല': കനിമൊഴി എംപി
|6 April 2025 9:34 PM IST
'രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണ് ബിജെപി ഹിന്ദുത്വം ഉയർത്തിപ്പിടിക്കുന്നത്'
ചെന്നൈ: വഖഫ് ബിൽ അര്‍ധരാത്രി പാസാക്കിയ കേന്ദ്രത്തിന് മണിപ്പൂർ വിഷയത്തിൽ ചർച്ച നടത്താൻ സമയമില്ലെന്ന് കനിമൊഴി എംപി. ആർഎസ്എസ് അജണ്ടകൾ ഓരോന്നായി രാജ്യത്ത് നടപ്പിലാക്കുകയാണ്. രാജ്യത്തെ സംരക്ഷിയ്ക്കാനുള്ള പോരാട്ടങ്ങൾ നടക്കുന്ന കാലമാണിതെന്നും കനിമൊഴി പറഞ്ഞു.
'രാജ്യത്തെയും പ്രതിപക്ഷത്തെയും ബിജെപി ഇല്ലാതാക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണ് ബി.ജെ.പി ഹിന്ദുത്വം ഉയർത്തിപ്പിടിക്കുന്നത്. ഏക ഭാഷാ വാദം ബിജെപി നേതാക്കൾക്ക് മാത്രം ജനങ്ങളോട് സംവദിയ്ക്കുന്നതിനാണ്. ഐടി/ഇഡി എന്നിവയെ നിരന്തരം രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്നു. കേരളത്തെയും തമിഴ്നാടിനെയും സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു,' കനിമൊഴി പറഞ്ഞു.