< Back
India
ranya rao,Kannada actor ,goldsmuggling ,Kannada actress Ranya Rao,സ്വര്‍ണക്കടത്ത്, രന്യ റാവു,കന്നട നടി,
India

15 ദിവസത്തിനുള്ളിൽ നാല് ദുബൈ യാത്ര; 14.8 കിലോ സ്വർണവുമായി കന്നട നടി പിടിയിൽ

Web Desk
|
5 March 2025 9:26 AM IST

പിടിച്ചെടുത്ത സ്വർണത്തിന് നിലവിൽ 12 കോടിയോളം രൂപ വില വരും

ബംഗളൂരു: 14.8 കിലോ സ്വർണവുമായി കന്നട നടി രന്യ റാവു ബംഗളൂരു ഇന്റർനാഷണൽ വിമാനത്താവളത്തിൽ പിടിയിലായി. കഴിഞ്ഞ ദിവസം രാത്രിയാണ് ദുബൈയിൽ നിന്നെത്തിയ നടി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ പിടിയിലാകുന്നത്.

കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ രന്യ നാല് തവണ ദുബൈ സന്ദർശിച്ചിരുന്നു. തുടർന്ന് നടി ഡിആര്‍ഐയുടെ നിരീക്ഷണത്തിലായിരുന്നു. ദേഹത്ത് അണിഞ്ഞും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലുമാണ് സ്വർണം കണ്ടെടുത്തത്. പിടിച്ചെടുത്ത സ്വർണത്തിന് നിലവിൽ 12 കോടിയോളം രൂപ വില വരും. കർണാടയിലെ മുൻ ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളാണ് താനെന്ന് രന്യ അവകാശപ്പെട്ടതായും റിപ്പോർട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് എസ്‌കോർട്ട് പോകാൻ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരോട് നടി ആവശ്യപ്പെട്ടിരുന്നെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് നടിയുടെ പക്കലില്‍ നിന്ന് സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു.

സ്വർണക്കടത്തുമായി മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്നതും ഡിആർഐ അന്വേഷിക്കുന്നുണ്ട്. അറസ്റ്റിന് പിന്നാലെ കോടതിയിൽ ഹാജരാക്കിയ നടിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നടൻ സുദീപ് നായകനായി 2014ൽ പുറത്തിറങ്ങിയ 'മാണിക്യ'യിലൂടെയാണ് രന്യ റാവു അഭിനയ രംഗത്തേക്ക് കടക്കുന്നത്. നിരവധി ദക്ഷിണേന്ത്യന്‍ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

Similar Posts