India
Kannada director Guruprasad found dead
India

കന്നഡ സംവിധായകൻ ​ഗുരുപ്രസാദ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നി​ഗമനം

Web Desk
|
3 Nov 2024 5:01 PM IST

സംഭവത്തിൽ പൊലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്

ബെം​ഗളൂരു: കന്നഡ ചലച്ചിത്ര സംവിധായകൻ ​ഗുരുപ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തി. ബം​ഗളൂരുവിലെ ഫ്ലാറ്റിലാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. മാതാ, എദ്ദേലു മഞ്ജുനാഥ എന്നിവയാണ് അ​​ദ്ദേഹത്തിൻ്റെ പ്രശസ്ത ചിത്രങ്ങൾ.

ബെംഗളൂരുവിലെ മദനായകനഹള്ളിയിലെ ഒരു അപ്പാർട്ട്മെൻ്റിലാണ് ഗുരുപ്രസാദ് താമസിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്. ഫ്ലാറ്റിൽ നിന്ന് ദുർ​ഗന്ധം വമിച്ചതോടെ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.

തൻ്റെ പുതിയ ചിത്രം രം​ഗനായക തീയേറ്ററിൽ പരാജയമായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇദ്ദേഹം എന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മറ്റുള്ളവരിൽ നിന്ന് കടം വാങ്ങിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

2009ൽ കർണാടക സർക്കാരിൻ്റെ മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു. ആദ്യഭാര്യയുമായി വിവാഹബന്ധം വേർപെടുത്തിയ ഇദ്ദേഹം രണ്ടാമതും വിവാഹിതനായിരുന്നു. ചില സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Related Tags :
Similar Posts