< Back
India
കന്നഡ എഴുത്തുകാരി  ആശാ രഘു മരിച്ച നിലയിൽ
India

കന്നഡ എഴുത്തുകാരി ആശാ രഘു മരിച്ച നിലയിൽ

Web Desk
|
10 Jan 2026 9:38 PM IST

മല്ലേശ്വരത്തെ വസതിയിൽ ശനിയാഴ്ചയാണ് സംഭവം

ബംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരിയും പ്രസാധകയുമായ ആശാ രഘുവിനെ (46) മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്.

ഭർത്താവിന്റെ മരണത്തെ തുടർന്നുണ്ടായ വിഷാദ രോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മല്ലേശ്വരത്തെ വസതിയിൽ ശനിയാഴ്ചയാണ് സംഭവം.

കുടുംബാംഗങ്ങൾ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ആശാ രഘുവിന് ഒരു മകളുണ്ട്. രണ്ട് വർഷം മുൻപ് ആശാ രഘുവിന്റെ ഭർത്താവ് കെസി രഘു അന്തരിച്ചിരുന്നു. ഭർത്താവിന്റെ മരണശേഷം ആശാ രഘു വിഷാദത്തിലായിരുന്നെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയതായി അധികൃതർ പറഞ്ഞു.

Similar Posts