< Back
India
പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യം പകര്‍ത്തിയ ഹോസ്റ്റല്‍ ജീവനക്കാരന്‍ അറസ്റ്റില്‍
India

പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യം പകര്‍ത്തിയ ഹോസ്റ്റല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

Web Desk
|
30 Sept 2022 9:55 AM IST

പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഒരു കൂട്ടം പെൺകുട്ടികൾ ലോക്കൽ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു

കാണ്‍പൂര്‍: ഹോസ്റ്റലിലെ ജീവനക്കാരന്‍ തങ്ങള്‍ കുളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയുമായി ഉത്തര്‍പ്രദേശ് കാണ്‍പൂരിലെ വിദ്യാര്‍ഥിനികള്‍. സായ് നിവാസ് ഗേള്‍സ് ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ കുളിക്കുന്നതിന്‍റെ വീഡിയോകള്‍ ഹോസ്റ്റല്‍ ജീവനക്കാരന്‍റെ ഫോണില്‍ കണ്ടെടുത്തു. പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഒരു കൂട്ടം പെൺകുട്ടികൾ ലോക്കൽ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു.

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ഒരു വിദ്യാര്‍ഥിനി പൊലീസ് സ്‌റ്റേഷന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. പഞ്ചാബിലെ മൊഹാലിയിലെ ചണ്ഡീഗഡ് സര്‍വകലാശാലയില്‍ സമാന സംഭവം രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Similar Posts