< Back
India

India
കപിൽ സിബൽ സുപ്രിംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്
|16 May 2024 10:14 PM IST
സംഘ്പരിവാർ സംഘടനകൾ പിന്തുണച്ച പ്രദീപ് റായിക്ക് 689 വോട്ട് മാത്രമാണ് ലഭിച്ചത്
ന്യൂഡൽഹി: സുപ്രിംകോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ കപിൽ സിബലിന് വിജയം. 1066 വോട്ട് നേടിയാണ് കപിൽ സിബൽ വിജയിച്ചത്. സംഘ്പരിവാർ സംഘടനകൾ പിന്തുണച്ച പ്രദീപ് റായിക്ക് 689 വോട്ടാനാണ് നേടാനായത്. നിലവിലെ പ്രസിഡന്റ് അദീഷ് സി അഗർവാല 296 വോട്ട് നേടി.
50 വർഷത്തോളമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കപിൽ സിബൽ നാലാം തവണയാണ് സുപ്രിംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. 2001-2002, 1995-96, 1997-98 വർഷങ്ങളിലാണ് ഇതിന് മുമ്പ് സിബൽ ബാർ അസോസിയേഷൻ പ്രസിഡന്റായത്.