< Back
India
karnataka approves 3 crore grant for ullal dargah uroos
India

ഉള്ളാൾ ദർഗ ഉറൂസിന് മൂന്ന് കോടി അനുവദിച്ച് കർണാടക സർക്കാർ; ഡി.കെ ശിവകുമാർ വക 50 ആടുകൾ

Web Desk
|
11 May 2025 9:41 PM IST

മഖാമിൽ പുഷ്പാർച്ചന നടത്തിയ ശിവകുമാർ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു.

മംഗളൂരു: ഉള്ളാൾ ദർഗ ഉറൂസിന് കർണാടക സർക്കാർ മൂന്ന് കോടി രൂപ ഗ്രാന്റ് അനുവദിച്ചു. മംഗളൂരു എംഎൽഎയും നിയമസഭാ സ്പീക്കറുമായ യു.ടി ഖാദറിന്റെ അഭ്യർഥനയെ തുടർന്നാണ് ഗ്രാന്റ് അനുവദിക്കുന്നതെന്ന് ദർഗ സന്ദർശിച്ച ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു.

മഖാമിൽ പുഷ്പാർച്ചന നടത്തിയ ശിവകുമാർ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു. തന്റെ സംഭാവനയായി ഉറൂസിന്റെ അവസാന ദിനത്തിലെ അന്നദാനത്തിന് 50 ആടുകളെ നൽകുമെന്ന് ശിവകുമാർ പറഞ്ഞു. സൈനികരുടെ സുരക്ഷക്കും വിജയത്തിനുമായി വെള്ളിയാഴ്ച പ്രാർഥന നടത്തിയതിന് മുസ്‌ലിം സമുദായത്തോട് അദ്ദേഹം നന്ദി പറഞ്ഞു.

യു.ടി ഖാദർ, പുത്തൂർ എംഎൽഎ അശോക് കുമാർ റൈ, മഞ്ജുനാഥ് ഭണ്ഡാരി, കോൺഗ്രസ് നേതാക്കളായ മിഥുൻ റൈ, രക്ഷിത് ശിവറാം, ഇനായത്ത് അലി തുടങ്ങിയവർ പങ്കെടുത്തു.

Similar Posts