India
siddaramaiah

സിദ്ധരാമയ്യ

India

പ്രധാനമന്ത്രി വന്നാലും ഒന്നും സംഭവിക്കില്ലെന്ന് അന്നേ പറഞ്ഞതല്ലേ: സിദ്ധരാമയ്യ

Web Desk
|
13 May 2023 12:21 PM IST

അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്ന സിദ്ധരാമയ്യ മികച്ച ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുകയാണ്

ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 128 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ബി.ജെ.പി 66 സീറ്റുകളിലും ജെ.ഡി.എസ് 23ലും മറ്റുള്ളവര്‍ 7 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്ന സിദ്ധരാമയ്യ മികച്ച ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നാലും കര്‍ണാടകയില്‍ ഒന്നും സംഭവിക്കില്ലെന്നും ഇപ്പോള്‍ അതു വ്യക്തമായെന്നും സിദ്ധരാമയ്യ പറഞ്ഞു. ''ഞങ്ങൾ 120 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ ഞങ്ങൾക്ക് ഭൂരിപക്ഷം ലഭിക്കും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോട്ടെണ്ണല്‍ പകുതിയായപ്പോള്‍ തന്നെ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിന്‍റെ ബെംഗളൂരുവിലെ വസതിക്ക് പുറത്ത് കോൺഗ്രസ് വിജയാഘോഷം തുടങ്ങിയിരുന്നു. മധുരപലഹാരങ്ങളും മറ്റും വിതരണം ചെയ്തു. ഡല്‍ഹിയിലെ എ.ഐ.സി.സി ഓഫീസിനു മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചിത്രമുള്ള വലിയൊരു പോസ്റ്ററും പ്രത്യക്ഷപ്പെട്ടു. കര്‍ണാടക വിജയം എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്.


Similar Posts