< Back
India
chicken curry

പ്രതീകാത്മക ചിത്രം

India

ചിക്കന്‍ കറിയെ ചൊല്ലി തര്‍ക്കം; 32കാരനെ പിതാവ് അടിച്ചുകൊന്നു

Web Desk
|
6 April 2023 8:38 AM IST

വീട്ടിലുണ്ടാക്കിയ ചിക്കന്‍ കറി രുചിച്ചുനോക്കാന്‍ കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്

മംഗളൂരു: ചിക്കന്‍കറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 32കാരനെ പിതാവ് അടിച്ചുകൊന്നു. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. വീട്ടിലുണ്ടാക്കിയ ചിക്കന്‍ കറി രുചിച്ചുനോക്കാന്‍ കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.


സുള്ള്യ താലൂക്കിലെ ഗുട്ടിഗറിൽ ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നത്. ശിവറാമാണ് കൊല്ലപ്പെട്ടത്. പിതാവ് ഷീനയാണ് മകനെ കൊലപ്പെടുത്തിയത്. വീട്ടിൽ തയ്യാറാക്കിയ ചിക്കൻ കറി ശിവറാം പുറത്തുപോയി തിരിച്ചെത്തിയപ്പോഴേക്കും കഴിഞ്ഞിരുന്നു. ശിവറാം ഇതു ചോദ്യം ചെയ്യുകയും പിന്നീടത് വലിയ വഴക്കാവുകയും ചെയ്തു. കോപാകുലനായ ഷീന ശിവറാമിനെ മരക്കൊമ്പ് അടിക്കുകയും മരണത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സുബ്രഹ്മണ്യ പൊലീസ് പ്രതിയെ പിടികൂടി. ശിവറാമിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.



Similar Posts