< Back
India

India
ത്രിവർണ പതാകയ്‌ക്കൊപ്പം കാവി പതാക ഉയർത്താൻ ശ്രമം; തടഞ്ഞ് കർണാടക പൊലീസ്
|15 Aug 2023 6:09 PM IST
രണ്ട് മുനിസിപാലിറ്റി കോർപറേറ്റർമാരും അണികളുമാണ് കാവി പതാക ഉയർത്താൻ ശ്രമിച്ചത്.
ബെലാവി: സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്കൊപ്പം കാവി പതാക ഉയർത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു. കർണാടകയിലെ ബെലഗാവി ജില്ലയിലെ നിപാനിയിലാണ് സംഭവം.
രണ്ട് മുനിസിപാലിറ്റി കോർപറേറ്റർമാരും അണികളുമാണ് കാവി പതാക ഉയർത്താൻ ശ്രമിച്ചത്. മുനിസിപാലിറ്റി കെട്ടിടത്തിലാണ് പതാക ഉയർത്താൻ ശ്രമിച്ചത്.
ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ ശശികല ജോളിയും ജില്ലാ ഭരണകൂടവും ത്രിവർണ പതാക ഉയർത്തിയതിനു പിന്നാലെയായിരുന്നു സംഭവം.
നിപാനി മുനിസിപാലിറ്റിയിലെ കോർപറേറ്റർമാരായ വിനായക വാദേ, സഞ്ജയ സൻഗവോകർ എന്നിവരാണ് കാവി പതാകയുമായെത്തി ദേശീയ പതാകയ്ക്കൊപ്പം അതേ കൊടിമരത്തിൽ ഉയർത്താൻ ശ്രമിച്ചത്.
വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ തടയുകയും തുടർന്ന് ഇരുവരും മടങ്ങുകയായിരുന്നു.