< Back
India

India
10 വയസുകാരിയോട് മോശമായി പെരുമാറിയ രാഷ്ട്രീയനേതാവ് അറസ്റ്റിൽ
|20 Dec 2022 12:17 PM IST
പെൺകുട്ടി മാതാപിതാക്കളോട് കാര്യങ്ങൾ തുറന്ന് പറഞ്ഞതോടെയാണ് കാര്യങ്ങൾ പുറത്തായത്
ഹൈദരാബാദ്: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഭാരതീയ രാഷ്ട്രീയ സമിതിയുടെ (ബിആർഎസ്) പ്രാദേശിക നേതാവ് അറസ്റ്റിൽ. അഖീൽ അഹമദ് എന്നയാളാണ് 10 വയസ്സുകാരിയെ ഒരു കടയിൽ വെച്ച് ഉപദ്രവിച്ചത്.
മെഡിക്കൽ ഷോപ്പിൽ വെച്ചാണ് അഖീൽ അഹമദ് 10 വയസുകാരിയോട് മോശമായി പെരുമാറിയത്. പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് കാര്യം പറഞ്ഞു. മാതാപിതാക്കളാണ് പിന്നീട് പൊലീസിൽ പരാതിപ്പെട്ടത്.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. ഞായറാഴ്ചയാണ് സംഭവം നടന്നതെന്നും പ്രതിയെ ഇന്ന് റിമാൻഡ് ചെയ്‌തെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എഎൻഐയോട് പറഞ്ഞു.