< Back
India
ലൈവായി ഗണേഷ് ചതുർഥി പൂജക്കൊരുക്കി അരവിന്ദ് കേജ്‌രിവാളും മന്ത്രിമാരും
India

ലൈവായി ഗണേഷ് ചതുർഥി പൂജക്കൊരുക്കി അരവിന്ദ് കേജ്‌രിവാളും മന്ത്രിമാരും

Web Desk
|
10 Sept 2021 3:49 PM IST

കോവിഡ് സാഹചര്യത്തിൽ ഡൽഹി സർക്കാർ ഗണേഷ ചതുർഥി ആഘോഷിക്കുന്നത് തടഞ്ഞിരുന്നു

ന്യൂഡൽഹി: ദേശീയതയുടെയും ആത്മീയതയുടെയും സംയുക്ത ആഘോഷമെന്ന് വിശേഷിപ്പിച്ച് വൻ ഗണേഷ് ചതുർഥി പൂജക്കൊരുക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മന്ത്രിമാരും. ഇന്ന് വൈകീട്ട് ഏഴുമണി മുതൽ ലൈവായാണ് പരിപാടി.

കോവിഡ് സാഹചര്യത്തിൽ ഡൽഹി സർക്കാർ ഗണേഷ ചതുർഥി ആഘോഷിക്കുന്നത് തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് 'ലൈവ് ആരതി' നടത്തുന്നത്.

ഡൽഹിക്കാരടക്കം 130 കോടി ജനങ്ങളെയും പൂജയിലേക്ക് ക്ഷണിക്കുന്നുവെന്നും എല്ലാവരുടെയും ആഗ്രഹങ്ങൾ സഫലമാകാൻ ഭഗവാനോട് പ്രാർഥിക്കാമെന്നും കേജ്‌രിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വതന്ത്ര്യ സമര കാലം മുതൽ ഗണേഷ ചതുർഥി ജനങ്ങളെ ഒന്നിപ്പിക്കുന്നതാണന്നും അദ്ദേഹം

ബോളിവുഡ് ഗായകരായ ശങ്കർ മഹാദേവനും സുരേഷ് വഡേക്കറും ഭക്തി ഗാനമാലപിക്കും.

Similar Posts