< Back
India
എസ്‌ഐആര്‍ നീട്ടിവെക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് കേരളം
India

'എസ്‌ഐആര്‍ നീട്ടിവെക്കണം'; തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് കേരളം

Web Desk
|
23 Oct 2025 7:38 PM IST

എസ്ഐആറിൽ സംസ്ഥാന സിഇഒമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശങ്ങൾ നൽകി

ന്യൂഡൽഹി: വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്‌ഐആര്‍) നീട്ടി വെക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് കേരളം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാര്‍ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.

എസ്ഐആറിൽ സംസ്ഥാന സിഇഒമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശങ്ങൾ നൽകി. തയ്യാറെടുപ്പുകൾ പൂർത്തിയാക്കാനാണ് കമ്മീഷൻ നിർദേശം നൽകിയത്. എസ്ഐആർ ഷെഡ്യൂൾ പിന്നീട് പ്രഖ്യാപിക്കും.

രണ്ട് ദിവസമായി ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നിർദേശങ്ങൾ നൽകിയത്. കേരളം കൂടാതെ തമിഴനാട്, പുതുചേരി, അസം, ബംഗാൾ സംസ്ഥാനങ്ങളിലെ ഓഫീസർമാരും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച നടത്തി. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് എസ്ഐആർ നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിൽ കമ്മീഷൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തിൽ എസ്ഐആർ നടപ്പിലാക്കുക. ബീഹാർ മാതൃകയിൽ മൂന്ന് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ആധാര്‍ തിരിച്ചറിയല്‍ രേഖയായി മാത്രം പരിഗണിക്കും.പൗരത്വം തെളിയിക്കുന്നതിന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്ന മറ്റ് 11 രേഖകളില്‍ ഒന്ന് ഹാജരാക്കേണ്ടി വരും.

Similar Posts