< Back
India

India
കേരളം കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കണമെന്ന് കേന്ദ്രം
|18 April 2022 5:02 PM IST
കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സർക്കാർ അടുത്തിടെ നിർത്തിയിരുന്നു
ന്യൂഡല്‍ഹി: പ്രതിദിന കോവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കേരളം വീഴ്ച വരുത്തിയെന്ന് കേന്ദ്രം. കേരളം കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. കോവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സർക്കാർ അടുത്തിടെ നിർത്തിയിരുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. കേരളത്തിന്റെ നടപടി കേന്ദ്രത്തിന്റെ മൊത്തത്തിലുള്ള കണക്കിനെ ബാധിച്ചു എന്നാണ് കത്തിൽ പറയുന്നത്.
കൂടാതെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ചിരുന്നു. രണ്ട് വർഷം നിലനിന്നിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നത്. എന്നാൽ കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷ്‌കർഷിക്കുന്നത് പ്രകാരമുള്ള മാസ്‌കും ശുചിത്വവും തുടരണമെന്ന് ഉത്തരവിൽ പറയുന്നുണ്ട്.