< Back
India
2006 ൽ കാണാതായ യുവതിയെ 17 വർഷത്തിന് ശേഷം കണ്ടെത്തി
India

2006 ൽ കാണാതായ യുവതിയെ 17 വർഷത്തിന് ശേഷം കണ്ടെത്തി

Web Desk
|
26 May 2023 1:28 PM IST

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ കണ്ടെത്തിയത്

ന്യൂഡൽഹി: 2006ൽ തട്ടിക്കൊണ്ടുപോയ 17 വർഷത്തിന് ശേഷം യുവതിയെ ഡൽഹിയിലെ ഗോകൽപുരിയിൽ കണ്ടെത്തി. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ കണ്ടെത്തിയത്. യുവതിക്ക് ഇപ്പോൾ 32 വയസുണ്ട്.

2006 ൽ ഡൽഹിയിലെ ഗോകുൽപുരി പൊലീസ് സ്റ്റേഷനിലാണ് യുവതിയുടെ മാതാപിതാക്കൾ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഗോകൽപുരിയിലെ വാടക വീട്ടിലാണ് ഇപ്പോൾ യുവതിയെ കണ്ടെത്തിയത്.

വീട്ടിൽ നിന്ന് പോയ ശേഷം താൻ യുപിയിലെ ചെർദിഹ് ജില്ല ബാലിയ എന്ന ഗ്രാമത്തിൽ ദീപക് എന്ന വ്യക്തിയോടൊപ്പം താമസിച്ചിരുന്നതായി യുവതി പറഞ്ഞതായി ഡിസിപി ഷഹ്ദര രോഹിത് മീണ മാധ്യമങ്ങളോട് പറഞ്ഞു. ഇയാളുമായി പിന്നീട് പ്രശ്‌നങ്ങളുണ്ടാകുകയും ലോക്ഡൗൺ സമയത്ത് ഡൽഹിയിലെത്തി വാടിക വീട്ടിൽ താമസം തുടങ്ങിയെന്നും യുവതി പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

Similar Posts