< Back
India
സാ​ങ്കേതിക തകരാർ; കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം ചെന്നൈയിൽ തിരിച്ചിറക്കി
India

സാ​ങ്കേതിക തകരാർ; കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം ചെന്നൈയിൽ തിരിച്ചിറക്കി

Web Desk
|
9 Dec 2024 2:29 PM IST

75 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് അരമണിക്കൂറിനുശേഷം തിരിച്ചിറക്കിയത്

കൊച്ചി: സാ​ങ്കേതിക തകരാറിനെ തുടർന്ന് ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി ചെന്നൈ വിമാനത്താവളത്തിൽ തിരിച്ചിറക്കി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.

ചെന്നൈ വിമാനത്താവളത്തിൽ നിന്ന് രാവിലെ 6.15 ന് 75 യാത്രക്കാരുമായി പുറപ്പെട്ട വിമാനം സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് അരമണിക്കൂറിനുശേഷം തിരിച്ചെത്തിയതായി സ്പൈസ്ജെറ്റ് വിമാന അധികൃതർ അറിയിച്ചു.

വിമാനം ലാൻഡ് ചെയ്യുമ്പോൾ എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചു, യാത്രക്കാർ സുരക്ഷിതമായി ടെർമിനലിൽ എത്തി. വൈകുന്നേരം വിമാനം കൊച്ചിയിലേക്ക് പുറ​പ്പെടുമെന്നും അധികൃതർ അറിയിച്ചു.

‘ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തുന്ന സ്‌പൈസ് ജെറ്റ് ക്യു 400 വിമാനം സാങ്കേതിക തകരാർ കാരണം ചെന്നൈയിൽ തിരിച്ചിറങ്ങി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും യാത്രക്കാരെ സുരക്ഷിതമായി ടെർമിനലിലേക്ക് മാറ്റുകയും ചെയ്തതായി സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു.

Related Tags :
Similar Posts