< Back
India
Kolkata woman molested on cab: Driver of app-based service arrested
India

എസി ഓണാക്കുന്നതിനെ ചൊല്ലി തർക്കം; യുവതിയെ കാറിൽ പീഡനത്തിനിരയാക്കി ടാക്‌സി ഡ്രൈവർ

Web Desk
|
27 Jun 2024 2:40 PM IST

യുവതി ഇറങ്ങാൻ ഭാവിച്ചതും യാത്രയുടെ പകുതി തുക തരണമെന്നായി ലളിത്...

കൊൽക്കത്ത: യാത്രയ്ക്കിടെ കാറിൽ യുവതിയെ പീഡനത്തിനിരയാക്കി ടാക്‌സി ഡ്രൈവർ. കൊൽക്കത്തയിലെ ജാദവ്പൂരിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ നസ്‌കർഹട്ട് സ്വദേശിയായ ടാക്‌സി ഡ്രൈവർ ലളിത് ചൗപാലിനെ ജാദവ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ആപ്പ് വഴി പ്രവർത്തിക്കുന്ന ക്യാബ് ആണ് യുവതി ബുക്ക് ചെയ്തിരുന്നത്. സൗത്ത് കൊൽക്കത്തയിൽ നിന്നും ഗരിയാഹട്ട് വരെയായിരുന്നു യാത്ര. യാത്രയ്ക്കിടെ കാറിനുള്ളിലെ എസിയുടെ തണുപ്പ് കുറയ്ക്കാൻ യുവതി ലളിതിനോട് ആവശ്യപ്പെട്ടു. എന്നാലിയാൾ തയാറായില്ല. തുടർന്ന് വാക്കേറ്റമുണ്ടാവുകയും ലളിത് യുവതിയെ ഉപദ്രവിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ 8ബി ബസ് സ്റ്റാൻഡിന് സമീപം യുവതി ബഹളം വെച്ച് വണ്ടി നിർത്തിച്ചു. യുവതി ഇറങ്ങാൻ ഭാവിച്ചതും യാത്രയുടെ പകുതി തുക തരണമെന്നായി ലളിത്. ഇതിന് യുവതി വിസമ്മതിച്ചതോടെ ഇയാൾ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു.

തുടർന്ന് വീട്ടിലെത്തിയ ശേഷം യുവതി ജാദവ്പൂർ പൊലീസിൽ പരാതി നൽകി. ഐപിസി 354, 509 വകുപ്പുകൾ പ്രകാരമാണ് ലളിതിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

Similar Posts