< Back
India

India
ടിക്കറ്റില്ലാതെയുള്ള യാത്ര; 2.40 കോടി രൂപ പിഴ ചുമത്തി കൊങ്കൺ റെയിൽവേ
|11 Nov 2025 8:09 PM IST
920 പരിശോധനകളിൽ 42.645 പേരാണ് പിടിയിലായത്
മംഗളൂരു: കൊങ്കൺ പാതയിൽ കഴിഞ്ഞമാസം ടിക്കറ്റില്ലാതെ യാത്ര ചെയ്തത് 42,645 പേർ. ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് 2.40 കോടി രൂപ പിഴ ചുമത്തി. കൊങ്കൺ റെയിൽവേയിൽ ടിക്കറ്റില്ലാത്ത യാത്രക്കാരെ പിടിക്കാനായി 920 പ്രത്യേക പരിശോധനകളാണ് നടത്തിയത്. കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ഇത്തരത്തിൽ 5493 പരിശോധനകൾ നടത്തിയിട്ടുണ്ട്. 1,82,781 കേസുകൾ രജിസ്റ്റർ ചെയ്യുകയും 12.81 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ടിക്കറ്റില്ലാത്ത യാത്രക്കാരെ കണ്ടെത്താനായിട്ട് കൂടുതൽ പരിശോധനകൾ നടത്തുമെന്നും കൊങ്കൺ റെയിൽവേ വാർത്താകുറിപ്പിലൂടെ അറിയിച്ചു.