< Back
India
ഇത്രയും ഗതികെട്ടൊരു കള്ളന്‍ വേറെയുണ്ടാകുമോ?; മോഷണശ്രമത്തിനിടെ വീടിന്‍റെ എക്സോസ്റ്റ് ഹോളില്‍ കുടുങ്ങി കള്ളൻ, രക്ഷപ്പെടുത്തിയത് പൊലീസെത്തി
India

ഇത്രയും ഗതികെട്ടൊരു കള്ളന്‍ വേറെയുണ്ടാകുമോ?; മോഷണശ്രമത്തിനിടെ വീടിന്‍റെ എക്സോസ്റ്റ് ഹോളില്‍ കുടുങ്ങി കള്ളൻ, രക്ഷപ്പെടുത്തിയത് പൊലീസെത്തി

ലിസി. പി
|
7 Jan 2026 8:29 AM IST

ചുമരില്‍ കുടുങ്ങിയത് കണ്ടതിന് പിന്നാലെ കൂടെയുണ്ടായിരുന്ന മറ്റ് കള്ളന്മാര്‍ ഓടി രക്ഷപ്പെടുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു

കോട്ട: വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നതിനിടെ എക്‌സ്‌ഹോസ്റ്റ് ഫാനിന്‍റെ ദ്വാരത്തില്‍ കുടുങ്ങിയ കള്ളന്‍ വേദന സഹിച്ചത് മണിക്കൂറുകളോളം. രാജസ്ഥാനിലെ കോട്ടയിലെ പ്രതാപ് നഗറില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. വീട്ടുടമസ്ഥനായ സുഭാഷ് കുമാർ റാവത്ത് ഭാര്യയോടൊപ്പം ഒരു ക്ഷേത്രത്തിൽ പോയിരുന്നു.രാത്രി വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ഒരാള്‍ വീടിന്‍റെ ചുമരില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ആദ്യം പേടിച്ചെങ്കിലും പിന്നീട് അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് അതൊരു മോഷ്ടാവാണെന്ന് അവര്‍ക്ക് മനസിലായത്.

ചുമരിന്‍റെ ദ്വാരത്തിലൂടെ കടന്ന കള്ളന്റെ തലയും കൈകളും വീടിനുള്ളിലും ബാക്കി ഭാഗം പുറത്തു തൂങ്ങിക്കിടക്കുന്ന നിലയിലുമായിരുന്നു.പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ കള്ളന്‍ ദമ്പതികളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. പൊലീസിനെ അറിയിച്ചാല്‍ കൊല്ലുമെന്നും തന്‍റെ കൂട്ടാളികള്‍ സമീപത്തുണ്ടെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ ഉടമസ്ഥന്‍ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ പൊലീസ് എത്തുകയും ഏറെ നേരത്തെ ശ്രമത്തിനിടെ കള്ളനെ പുറത്തെടുക്കുകയും ചെയ്യും.പുറത്തെടുക്കുന്നതിനിടെ വേദനകൊണ്ട് നിലവിളിക്കുകയായിരുന്നു കള്ളന്‍.ഇതിന്‍റെ വിഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഇയാളെ അറസ്റ്റ് ചെയ്തതായും ചോദ്യം ചെയ്തുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മോഷണത്തിനായി ഒരു സംഘം തന്നെ എത്തിയിരുന്നെന്നും ഇയാൾ കുടുങ്ങിയതിനെ തുടർന്ന് കൂട്ടാളികൾ ഓടി രക്ഷപ്പെടുകയുമായിരുന്നെന്നും പൊലീസ് പറയുന്നു.മോഷണ സംഘം സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. കാറിൽ 'പൊലീസ്' സ്റ്റിക്കർ പതിച്ചിട്ടുണ്ടെന്നും സംഘം എങ്ങനെയാണ് ഇത് വാങ്ങിയതെന്ന് കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.


Similar Posts