< Back
India
ലഡാക്ക് സംഘര്‍ഷം; സമാധാന ചർച്ചകൾക്കായുള്ള വാതിൽ എപ്പോഴും തുറന്നിട്ടിരുന്നുവെന്ന് കേന്ദ്രം
India

ലഡാക്ക് സംഘര്‍ഷം; സമാധാന ചർച്ചകൾക്കായുള്ള വാതിൽ എപ്പോഴും തുറന്നിട്ടിരുന്നുവെന്ന് കേന്ദ്രം

Web Desk
|
30 Sept 2025 7:42 AM IST

സംസ്ഥാന പദവിയുമായി ബന്ധപ്പെട്ട ഇന്ന് പ്രാഥമിക ചർച്ച നിശ്ചയിച്ചിരുന്നു

ലഡാക്ക്: ലഡാക്ക് സമാധാന ചർച്ചകൾക്കായുള്ള വാതിൽ എപ്പോഴും തുറന്നിട്ടിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ചർച്ചയിൽ നിന്നും പിന്മാറിയ രണ്ട് സംഘടനകളെയും സ്വാഗതം ചെയ്യുന്നുവെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. സംസ്ഥാന പദവിയുമായി ബന്ധപ്പെട്ട ഇന്ന് പ്രാഥമിക ചർച്ച നിശ്ചയിച്ചിരുന്നു.

ഇന്ന് രാവിലെ ആഭ്യന്തരമന്ത്രാലയത്തിലാണ് ചർച്ച നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇതിന് ഇടയിൽ സർക്കാർ സോനം വാങ്ചുക്കിനെതിരെയും സമരക്കാർക്കെതിരെയുമുള്ള നടപടി കടുപ്പിച്ചത്തോടെയാണ് ചർച്ചയിൽ നിന്നും പിന്മാറാൻ തീരുമാനിച്ചത്. ലഡാക്കില്‍ പൂര്‍വ സാഹചര്യം പുനസ്ഥാപിക്കാതെ ചര്‍ച്ചക്കില്ലെന്ന് ലേ അപക്സ് ബോഡി അമിത് ഷായെ അറിയിച്ചിരുന്നു. പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ മറുപടി. ഇതുവരെ നടന്ന ആശയവിനിമയം തൃപ്തികരമെന്നും ആഭ്യന്തര മന്ത്രാലയം കുറിപ്പില്‍ പറയുന്നു.കേന്ദ്രം സ്വീകരിച്ച നടപടികളിലൂടെ ലഡാക്കില്‍ ഭയം നിലനില്‍ക്കുകയാണ്.

സാധാരണ ജീവിതം കേന്ദ്രം ഉറപ്പ് നല്‍കാതെ ചര്‍ച്ചക്കില്ലെന്നാണ് സംഘടനയുടെ നിലപാട്. നാല് പേര്‍ മരിച്ചിട്ടും ചര്‍ച്ചയ്ക്ക് തയ്യാറായ സംഘടനകള്‍ക്കെതിരെ പ്രാദേശിക വികാരം ശക്തമായിരുന്നു. ഇതോടെ അടുത്ത മാസം ആറിന് കേന്ദ്രം നടത്താന്‍ നിശ്ചയിച്ചിരുന്ന ചർച്ചയും വഴിമുട്ടി. സോനം വാങ്ചുക്കിന്‍റെ അറസ്റ്റ് അന്യായമാണെന്നും, ജയിലില്‍ നിന്ന് ഉടന്‍ മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ലഡാക്കിലെ വിദ്യാര്‍ഥി സംഘടനകളും ഇതിനിടെ ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കി. വാങ്ചുക്കിന്‍റെ അറസ്റ്റിലും പ്രതിഷേധം കടുപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം.

Similar Posts