< Back
India

India
ലഖിംപൂർ കർഷക കൊലപാതകം; ആശിഷ് മിശ്രയെ ഇന്ന് കോടതിയിൽ ഹാജരാക്കും
|14 Oct 2021 7:31 AM IST
കസ്റ്റഡി നീട്ടി നൽകണമെന്ന് അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെടും. ആശിഷിനെ ചോദ്യം ചെയ്യുന്നതിലൂടെ കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളിലേയ്ക്കും എത്താമെന്നാണ് പൊലീസ് കണക്കുകൂട്ടൽ
ലഖിംപൂർ കർഷക കൊലപാതക കേസിൽ അറസ്റ്റിലായ ആശിഷ് മിശ്രയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ലഖിംപൂർ ഖേരി സെഷൻസ് കോടതിയിൽ ആശിഷ് മിശ്രയെ വീണ്ടും ഹാജരാക്കും. കസ്റ്റഡി നീട്ടി നൽകണമെന്ന് അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെടും.
ആശിഷിനെ ചോദ്യം ചെയ്യുന്നതിലൂടെ കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളിലേയ്ക്കും എത്താമെന്നാണ് പൊലീസ് കണക്കുകൂട്ടൽ. കഴിഞ്ഞ ദിവസം അറസ്റ്റിലായ അങ്കിത് ദാസടക്കം അഞ്ച് പ്രതികളാണ് ഇതുവരെ ലഖിംപൂർ കർഷക കൊലപാതക കേസിൽ അറസ്റ്റിലായിട്ടുള്ളത്.
അതേ സമയം അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ തിങ്കളാഴ്ച്ച ട്രെയിൻ തടയൽ സമരം നടത്തും. രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയാവും രാജ്യവ്യാപകമായി ട്രെയിൻ തടയുക.