< Back
India
ലഖിംപൂർ ഖേരി കർഷക കൊലപാതകം; ആശിഷ് മിശ്ര ഒളിവിൽ
India

ലഖിംപൂർ ഖേരി കർഷക കൊലപാതകം; ആശിഷ് മിശ്ര ഒളിവിൽ

Web Desk
|
8 Oct 2021 10:46 AM IST

ആശിഷ് മിശ്രയുടെ ഫോൺ സിഗ്നൽ നേപ്പാൾ അതിർത്തിയിലാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്

കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഒളിവിൽ. ആശിഷ് മിശ്ര അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം ആശിഷ് മിശ്രയെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. പത്തുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകാനായിരുന്നു ഇന്നലെ നിർദേശം നൽകിയത്. കേന്ദ്രമന്ത്രിയുടെ വീടിന്‍റെ മുന്നിൽ പോലീസ് നോട്ടീസ് പതിച്ചിരുന്നെങ്കിലും ആശിഷ് മിശ്ര ഒളിവിൽ പോകുകയായിരുന്നു.

ആശിഷ് മിശ്ര ഹാജരായില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. ആശിഷ് മിശ്രയുടെ ഫോൺ സിഗ്നൽ നേപ്പാൾ അതിർത്തിയിലാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊലപാതക കുറ്റം ഉൾപ്പെടെ ചുമത്തിയാണ് ആശിഷ് മിശ്രക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെയും ചോദ്യം ചെയ്യുന്നത് തുടരും. ജുഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്.


Similar Posts