< Back
India
ലഖിംപൂര്‍ ഖേരി: പ്രതികൾക്കെതിരെ 5,000 പേജ് കുറ്റപത്രം
India

ലഖിംപൂര്‍ ഖേരി: പ്രതികൾക്കെതിരെ 5,000 പേജ് കുറ്റപത്രം

Web Desk
|
3 Jan 2022 4:56 PM IST

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ പുത്രൻ ആശിഷ് മിശ്ര ഉൾപ്പെടെ 13 പ്രതികൾക്കെതിരെയാണ് കുറ്റപത്രം

ഉത്തർ പ്രദേശിലെ ലഖിംപൂര്‍ ഖേരിയിൽ കർഷകരെ ജീപ്പ് കയറ്റിക്കൊന്ന കേസിൽ 5,000 പേജ് കുറ്റപത്രം. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയടക്കം 14 പേർക്കെതിരെയാണ് കേസന്വേഷിക്കുന്ന ഉത്തർ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

ഒക്ടോബർ മൂന്നിന് നടന്ന സംഭവത്തിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ രണ്ട് ബി.ജെ.പി പ്രവർത്തകരടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു.

"നാല് കർഷകരുടെയും ഒരു മാധ്യമപ്രവർത്തകന്റെയും മരണം സംബന്ധിച്ച കേസിൽ പതിനാല് പേർക്കെതിരെ അയ്യായിരം പേജുള്ള കുറ്റപത്രം ലഖിംപൂര്‍ ഖേരിയിലെ പ്രാദേശിക കോടതിയിൽ സമർപ്പിച്ചു. കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ പേരുള്ള ആശിഷ് മിശ്രയടക്കമുള്ള പതിമൂന്ന് പേർ നിലവിൽ ജയിലിലാണ്. വിരേന്ദ്ര കുമാർ ശുക്ല എന്നയാൾക്കെതിരെ തെളിവ് നശിപ്പിക്കൽ കുറ്റവും ചാർത്തിയിട്ടുണ്ട്.

Summary : Lakhimpur Kheri: SIT files 5,000-page chargesheet against Union minister's son, 13 others

Related Tags :
Similar Posts