< Back
India
ലക്ഷദ്വീപില്‍ കൂറ്റന്‍ ജയിൽ നിര്‍മിക്കും; 26 കോടിയുടെ ടെണ്ടര്‍ ക്ഷണിച്ചു
India

ലക്ഷദ്വീപില്‍ കൂറ്റന്‍ ജയിൽ നിര്‍മിക്കും; 26 കോടിയുടെ ടെണ്ടര്‍ ക്ഷണിച്ചു

Web Desk
|
25 Oct 2021 3:28 PM IST

കവരത്തിയില്‍ ജില്ലാ ജയില്‍ നിര്‍മിക്കാനാണ് ഭരണകൂടത്തിന്‍റെ നീക്കം

ലക്ഷദ്വീപില്‍ കൂറ്റന്‍ ജയിൽ വരുന്നു. കവരത്തിയില്‍ ജില്ലാ ജയില്‍ നിര്‍മിക്കാനാണ് ഭരണകൂടത്തിന്‍റെ നീക്കം. ജയിൽ നിർമാണത്തിനായി 26 കോടി രൂപയുടെ ടെണ്ടര്‍ ക്ഷണിച്ചു.

കവരത്തി ദ്വീപിന്‍റെ തെക്കുഭാഗത്തായാണ് പുതിയ ജയില്‍ നിര്‍മിക്കുക. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ നടപടികളുടെ തുടര്‍ച്ചയാണിത്. ജയില്‍ നിര്‍മാണത്തിന് ഇ ടെണ്ടര്‍ വിളിച്ചു. നവംബര്‍ 8ആം തിയ്യതിയാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി.

ജയില്‍ നിര്‍മിക്കാനായി തെരഞ്ഞെടുത്തിട്ടുള്ള സ്ഥലത്തിന്‍റെ ഉടമകള്‍ പോലും ഇ ടെണ്ടര്‍ വാര്‍ത്ത പുറത്തുവരുമ്പോള്‍ മാത്രമാണ് സംഭവം അറിയുന്നത്. കവരത്തിയിലും ആന്ത്രോത്തിലും ചെറിയ ജയിലുകളുണ്ട്. ഇവിടെ പോലും കുറ്റവാളികളില്ല. മറ്റ് ദ്വീപുകളിലെ പൊലീസ് സ്റ്റേഷനുകളോട് ചേര്‍ന്നും ചെറിയ തടവറകളുണ്ട്. അതിനിടെയാണ് കൂറ്റന്‍ ജയില്‍ നിര്‍മാണം.


Related Tags :
Similar Posts