< Back
India

India
ലക്ഷദ്വീപിൽ ഇന്ന് വോട്ടെടുപ്പ്; 57,784 വോട്ടർമാർ ബൂത്തിലേക്ക്
|19 April 2024 6:20 AM IST
കൂടുതൽ വോട്ടർമാർ ആന്ത്രോത്ത് ദ്വീപിൽ
കവരത്തി: ലക്ഷദ്വീപ് ഇന്ന് പോളിങ് ബൂത്തിലേക്ക്. കോൺഗ്രസ് സ്ഥാനാർത്ഥി ഹംദുള്ള സഈദ് , എം.പിയും എൻ.സി.പി (എസ്) സ്ഥാനാർഥിയുമായ മുഹമ്മദ് ഫൈസൽ, എൻ.ഡി.എയെ പിന്തുണക്കുന്ന എൻ.സി.പി അജിത് പവാർ വിഭാഗം സ്ഥാനാർഥി ടി.പി. യൂസുഫ്, സ്വതന്ത്ര സ്ഥാനാർഥി കോയ എന്നിവരാണ് മത്സരരംഗത്തുള്ളത്.
അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങളാണ് ദ്വീപിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. 55 ബൂത്തുകളിലായി 57,784 വോട്ടർമാരാണ് ഇത്തവണ ലക്ഷദ്വീപിൽ വോട്ട് രേഖപ്പെടുത്തുക. 9 പോളിംഗ് ബൂത്തുകളുള്ള ആന്ത്രോത്ത് ദ്വീപിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ. 237 വോട്ടർമാർ മാത്രമുള്ള മിത്ര ദ്വീപിൽ ഒരു ബൂത്ത് മാത്രമാണുള്ളത്.