< Back
India
Tej Pratap Yadav Grabs Youth By The Throat

തേജ് പ്രതാപ് യുവാവിന്‍റെ കഴുത്തില്‍ പിടിച്ചുതള്ളുന്നു

India

ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ ആര്‍.ജെ.ഡി പ്രവര്‍ത്തകന്‍റെ കഴുത്തില്‍ പിടിച്ചുതള്ളി തേജ് പ്രതാപ് യാദവ്; വിവാദം

Web Desk
|
25 Aug 2023 9:27 AM IST

തേജ് പ്രതാപ് യുവാവിനെ ഉന്തുകയും തള്ളുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്

പറ്റ്ന: ലാലു പ്രസാദ് യാദവിന്‍റെ മകനും ബിഹാർ പരിസ്ഥിതി മന്ത്രിയുമായ തേജ് പ്രതാപ് ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ ഒരാളുടെ കഴുത്തില്‍ പിടിച്ചുതള്ളുന്ന വീഡിയോ വ്യാപക വിമര്‍ശത്തിനിടയാക്കി. ബിഹാറിലെ ഗോപാൽഗഞ്ചിൽ ആർജെഡി നേതാവ് സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം.

തേജ് പ്രതാപ് യുവാവിനെ ഉന്തുകയും തള്ളുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ആർ.ജെ.ഡി പ്രവർത്തകൻ കൂടിയായ സുമന്ത് യാദവ് എന്ന യുവാവാണ് വീഡിയോയിലുള്ളത്. തേജ് പ്രതാപ് പ്രകോപിതനാകാന്‍ കാരണമെന്തെന്ന് വ്യക്തമല്ല.സുമന്ത് യാദവിനെ തള്ളിയതിന് ശേഷം തേജ് അദ്ദേഹത്തോട് ഉച്ചത്തില്‍ എന്തോ പറയുന്നുമുണ്ട്. സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Similar Posts