< Back
India

India
അറബിക്കടലിൽ വൻ മയക്കുമരുന്ന് വേട്ട: 2000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
|12 Feb 2022 9:58 PM IST
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടാനായതെന്ന് എൻസിബി അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി
അറബിക്കടലിൽ നിന്നും 2000 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരം പിടികൂടി. ഇന്ത്യൻ നേവിയും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്.
ഗുജറാത്ത് തീരത്തിനടുത്ത് ബോട്ടിൽ കടത്തുകയായിരുന്ന ഹാഷിഷ്, മെതാംഫെറ്റാമൈൻ, ഹെറോയിൻ തുടങ്ങിയ മയക്കുമരുന്നുകളാണ് പരിശോധനയിലൂടെ പിടിച്ചെടുത്തത്.പിടിച്ചെടുത്ത ലഹരി വസ്തുക്കൾ 800 കിലോ വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടാനായതെന്ന് എൻസിബി അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.