< Back
India
പശ്ചിമ ബംഗാളിൽ നിയമ വിദ്യാർഥി കൂട്ട ബലാത്സം​ഗത്തിനിരയായി; മൂന്ന് പ്രതികൾ അറസ്റ്റിൽ
India

പശ്ചിമ ബംഗാളിൽ നിയമ വിദ്യാർഥി കൂട്ട ബലാത്സം​ഗത്തിനിരയായി; മൂന്ന് പ്രതികൾ അറസ്റ്റിൽ

Web Desk
|
27 Jun 2025 2:52 PM IST

പ്രതികളെ ഹൈക്കോടതിയിൽ ഹാജരാക്കി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമ വിദ്യാർഥി കൂട്ട ബലാൽസംഗത്തിനിരയായി. ബംഗാളിലെ കസ്ബയിലാണ് യുവതി ബലാത്സംഗത്തിനിരയായത്. കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിലായി.

സൗത്ത് കൊൽക്കത്ത ലോ കോളജിലായിരുന്നു സംഭവം. ക്ലാസ് മുറിയിൽ വച്ചായിരുന്നു സംഭവം. ഇതേ ലോ കോളജിലെ മുൻ വിദ്യാർഥിയെയും രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. തൃണമൂൽ കോൺ​ഗ്രസിന്റെ വിദ്യാർഥി സംഘടനാ നേതാവാണ് പീഡനത്തിനിരയായ പെൺകുട്ടി.

അറസ്റ്റിലായ മൂന്ന് പ്രതികളെയും ഹൈക്കോടതിയിൽ ഹാജരാക്കി. പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.


Similar Posts