< Back
India
‘കോൺഗ്രസ് വിട്ടില്ലെങ്കിൽ കൊല്ലും’ ബജ്‍രംഗ് പുനിയക്ക് വധഭീഷണി
India

‘കോൺഗ്രസ് വിട്ടില്ലെങ്കിൽ കൊല്ലും’ ബജ്‍രംഗ് പുനിയക്ക് വധഭീഷണി

Web Desk
|
8 Sept 2024 7:03 PM IST

വാട്സ് ആപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്

ഡൽഹി: മുൻ ഗുസ്തിതാരവും കോൺഗ്രസ് നേതാവുമായ ബജ്‍രംഗ് പുനിയക്ക് വധഭീഷണി. വിദേശ നമ്പറിൽ നിന്നാണ് വാട്സ് ആപ്പ് ഭീഷണി സന്ദേശം എത്തിയത്. കോൺഗ്രസ് വിട്ടില്ലെങ്കിൽ കൊല്ലും എന്നാണ് ഭീഷണി സന്ദേശം. ബജ്‍രംഗ് പുനിയ പൊലീസിൽ പരാതി നൽകി.

വെള്ളിയാഴ്ചയാണ് ഗുസ്തി താരമായ വിനേഷ് ഫോഗട്ടും ബജ്‍രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നത്. ​അംഗത്വ​മെടുത്തതിന് പിന്നാലെ പുനിയയെ അഖിലേന്ത്യ കിസാൻ കോൺഗ്രസിന്റെ വർക്കിങ് ചെയർമാനായി നിയമിച്ചിരുന്നു.

ഇരുവരെയും പാർട്ടിയിലെടുത്ത​തോടെ ഹരിയാനയിൽ മുന്നേറ്റം നടത്താമെന്ന കണക്ക് കൂട്ടലിലാണ് കോൺഗ്രസ്. വിനേഷ് ഫോഗട്ടിന്റെ ഒളിമ്പിക്‌സിലെ മെഡൽ നഷ്ടം ഹരിയാനയിൽ വികാരമായി അലയടിച്ചിരുന്നു. ഈ സാഹചര്യം, ബിജെപി വിരുദ്ധ തരംഗമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് ഇൻഡ്യാ സഖ്യം.

ബജരംഗ് പൂനിയയെ കിസാൻ കോൺഗ്രസിന്റെ ദേശീയ വർക്കിങ് പ്രസിഡന്റ്‌ ആക്കിയത് വഴി കർഷക സംഘടനകളുടെപിന്തുണയും കർഷകരുടെ വോട്ടും നേടിയെടുക്കാനാണ് ശ്രമം.


Related Tags :
Similar Posts