< Back
India
Leopard With Cub

ടിവി സീരിയലിന്‍റെ സെറ്റില്‍ പുള്ളിപ്പുലി

India

മുംബൈയില്‍ മറാത്തി ടിവി സീരിയലിന്‍റെ സെറ്റില്‍ പുള്ളിപ്പുലിയും കുഞ്ഞും; ഭയന്നുവിറച്ച് അണിയറപ്രവര്‍ത്തകര്‍,വീഡിയോ

Web Desk
|
27 July 2023 10:58 AM IST

ഇരുനൂറോളം ആളുകള്‍ സെറ്റിലുണ്ടായിരുന്നു

മുംബൈ: മുംബൈയിലെ ഗോരെഗാവ് ഫിലിം സിറ്റിയിൽ മറാത്തി ടിവി സീരിയലിന്‍റെ സെറ്റിലേക്ക് പുള്ളിപ്പുലിയും കുഞ്ഞുമെത്തിയത് പരിഭ്രാന്തി പടര്‍ത്തി. ബുധനാഴ്ചയാണ് സംഭവം. ഇരുനൂറോളം ആളുകള്‍ സെറ്റിലുണ്ടായിരുന്നു.

സെറ്റിന്‍റെ മുകളിലുള്ള കമ്പിയിലൂടെ പുള്ളിപ്പുലി നടക്കുന്നത് വീഡിയോയില്‍ കാണാം. ഇതുകണ്ട് സെറ്റിലുള്ളവര്‍ പേടിച്ചോടുന്നതും വീഡിയോയിലുണ്ട്. "സെറ്റിൽ 200-ലധികം ആളുകൾ ഉണ്ടായിരുന്നു. ആരുടെയെങ്കിലും ജീവന്‍ നഷ്ടപ്പെടുമായിരുന്നു.ഇതു മൂന്നാമത്തെയോ നാലാമത്തെയോ സംഭവമാണ്. സർക്കാർ ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ല." ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സുരേഷ് ശ്യാംലാൽ ഗുപ്ത എഎൻഐയോട് പറഞ്ഞു.

കഴിഞ്ഞയാഴ്ച ഗോരേഗാവ് ഫിലിം സിറ്റിയിൽ ഷോയിബ് ഇബ്രാഹിമിന്റെയും ആയുഷി ഖുറാനയുടെയും ഷോ അജൂനിയുടെ സെറ്റിൽ പുള്ളിപ്പുലി പ്രവേശിച്ചിരുന്നു.ഇരുനൂറോളം പേര്‍ സെറ്റിലുണ്ടായിരുന്നു. ഒരു നായയെ പുള്ളിപ്പുലി ആക്രമിക്കുകയും ചെയ്തിരുന്നു. അതിനുമുമ്പ്, കാമ്യ പഞ്ചാബിയുടെ പുതിയ ഷോ നീർജ ഏക് നയി പെഹ്ചാന്റെ സെറ്റിലേക്കും പുള്ളിപ്പുലി കയറിയിരുന്നു.

കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ വലയുകയാണ് മഹാരാഷ്ട്ര. നഗരത്തിലെ അലഞ്ഞുതിരിയുന്ന വന്യജീവികളും മഴക്കെടുതിയിൽ നിന്ന് രക്ഷനേടാൻ പാടുപെടുകയാണ്. 2014 മുതല്‍ ഇന്ത്യയില്‍ പുള്ളിപ്പുലികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പുള്ളിപ്പുലികളുടെ എണ്ണം ഏകദേശം 63 ശതമാനം വർധിച്ചു (2014-ൽ 7910, 2018-ൽ 12,852).

Similar Posts