< Back
India
രാജസ്ഥാനില്‍ സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് 11 പേര്‍ കൊല്ലപ്പെട്ടു
India

രാജസ്ഥാനില്‍ സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് 11 പേര്‍ കൊല്ലപ്പെട്ടു

Web Desk
|
12 July 2021 8:56 AM IST

ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയവരാണ് ദുരന്തത്തിനിരയായത്

വാച്ച് ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് 11 പേര്‍ കൊല്ലപ്പെട്ടു. കനത്ത മഴയെ വകവെക്കാതെ സെല്‍ഫിയെടുക്കാനായി ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയവരാണ് ദുരന്തത്തിനിരയായത്.

വലിയ ആള്‍ക്കൂട്ടമാണ് ദുരന്തസമയത്ത് വാച്ച് ടവറില്‍ ഉണ്ടായിരുന്നത്. ഇടിമിന്നലിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം വാച്ച് ടവറില്‍ നിന്നും താഴേക്ക് ചാടി കാട്ടിനുള്ളിലേക്ക് വീണവരെ കണ്ടെത്താനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 29 പേരെയാണ് കണ്ടെത്താനുള്ളത്‌. എത്രപേര്‍ താഴേക്ക് ചാടിയിട്ടുണ്ടെന്ന് വ്യക്തമല്ല. മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത്‌ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Tags :
Similar Posts