< Back
India
മദ്യ കുംഭകോണ കേസ്: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യ ഭാഗേലിനെ ഇഡി അറസ്റ്റ് ചെയ്തു
India

മദ്യ കുംഭകോണ കേസ്: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യ ഭാഗേലിനെ ഇഡി അറസ്റ്റ് ചെയ്തു

Web Desk
|
18 July 2025 6:16 PM IST

അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ഭൂപേഷ് ബാഗേൽ പ്രതികരിച്ചു

ന്യൂഡൽഹി: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യ ഭാഗേലിനെ ഇഡി അറസ്റ്റ് ചെയ്തു. മദ്യനയ അഴിമതി കേസിലാണ് അറസ്റ്റ്. ചൈതന്യ ബാഗേലിനെ അഞ്ച് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ഭൂപേഷ് ബാഗേൽ പ്രതികരിച്ചു.

ഭൂപേഷ് ബാഗേലിന്റെ വസതിയിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് മകൻ ചൈതന്യ ബാഗേലിനേ ഇഡി അറസ്റ്റ് ചെയ്തത്. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് നടന്ന 2160 കോടിയുടെ മദ്യ അഴിമതിയിൽ ചൈതന്യ ബാഗേലിന്‌ പങ്കുണ്ടെന്നാണ് ഇഡി കണ്ടെത്തൽ.കേസിൽ പുതിയ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഇഡി വ്യക്തമാക്കി.

സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍, മദ്യ വ്യാപാരി തുടയിയവരെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. അതേസമയം പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് ഭൂപേഷ് ബാഗേൽ പ്രതികരിച്ചു. നിയമസഭാ സമ്മേളനത്തിന്റെ അവസാനദിവസം, അദാനി വിഷയം സഭയിൽ ഉന്നയിക്കാനിരിക്കെ നടപടിയെന്നും ഭൂപേഷ് ബാഗേൽ ചൂണ്ടികാട്ടി.

Similar Posts